The Official Website Of Edathirinji [ Since 2002 ] 
Home      Welfare Association - EWA      Success Stories
Print this pageAdd to Favorite
ബാസ്ക്കറ്റ്ബോളില്‍ എടതിരിഞ്ഞിയുടെ അഭിമാനം
 
ഇരിഞ്ഞാലക്കുട ഡോണ്‍ ബോസ്ക്കോ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയും എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ - EWA - UAE യുടെ രക്ഷാധികാരിയുമായ ശ്രീ. പാറയില്‍ മദന്‍ മോഹനന്‍റെ മരുമകനുമായ പാറയില്‍ ശ്രീകാന്ത് ശശിധരനെ അണ്ടര്‍ 19 കേരള ദേശീയ ബാസ്കറ്റ്ബോള്‍ ടീമിന്‍റെ നായകനായി (ക്യാപ്റ്റന്‍) തെരഞ്ഞെടുത്തു. കൂടാതെ ശ്രീകാന്ത് കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 17 കേരള ടീമിലും അംഗമായിരുന്നു.
 
 
 
മറ്റു നേട്ടങ്ങള്‍ :-
  1. ഇരിഞ്ഞാലക്കുടയില്‍ അടുത്തിടെ നടന്ന 27 മത് ഓള്‍ കേരള ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ജേതാക്കളായ ഡോണ്‍ ബോസ്കോ ഹൈസ്കൂള്‍ ടീമിന്‍റെ ക്യാപ്റ്റനായിരുന്നു.
  2. ക്വാര്‍ട്ടര്‍ഫൈനല്‍, സെമിഫൈനല്‍ & ഫൈനല്‍ മത്സരങ്ങളിലെ ടോപ്‌ സ്കോര്‍റര്
  3. ശ്രീകാന്തിന്‍റെ നേതൃത്തത്തില്‍ ഡോണ്‍ ബോസ്കോ  ഹൈസ്കൂള്‍ ടീം ചങ്ങനാശ്ശേരി എസ്. എച്. ട്രോഫി ബാസ്കറ്റ്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ജേതാക്കളും ചങ്ങനാശ്ശേരി കൃഷ്ണജ്യോതി ടൂര്‍ണ്ണമെന്റില്‍ റന്നേഴ്സ്അപ്പുമായിരുന്നു
  4. മുംബൈ നാഷണല്‍സ് 2010 ല്‍ മത്സരിച്ച കേരള യൂത്ത് ടീമില്‍ അംഗമായിരുന്നു
  5. കണ്ണൂരില്‍ വച്ച് നടന്ന സൗത്ത് സോണ്‍ അണ്ടെര്‍ 19 സ്കൂള്‍സ് ടൂര്‍ണ്ണമെന്റില്‍ ജേതാക്കളായ തൃശൂര്‍ ജില്ലാ സ്കൂള്‍ ടീമിന്‍റെ ക്യാപ്റ്റന്‍ ആയിരുന്നു.
  6. 2008 ലെ ഒറീസ്സ നാഷണല്‍ അണ്ടെര്‍ മിനി ഗെയിംസ് റന്നേഴ്സ്അപ്പായ കേരള സ്റ്റേറ്റ് ടീമില്‍ അംഗമായിരുന്നു
  7. 2009 ലെ പട്യാല നാഷണല്‍ അണ്ടെര്‍ 17 കേരള സ്റ്റേറ്റ് ടീമില്‍ അംഗമായിരുന്നു

ബാസ്ക്കറ്റ്ബോള്‍ ചരിത്രമോ, അവസരങ്ങളോ ഇല്ലാത്ത എടതിരിഞ്ഞിയില്‍ നിന്നും ശ്രീകാന്ത് ഈ നിലയിലെത്താന്‍ സഹായിച്ചത് വ്യക്തമായ ദ്രിഡ നിശ്ചയവും കഠിനാധ്വാനവും അതുപോലെ തന്നെ പി. ടി. അദ്ധ്യാപകന്‍ ശ്രീ. ചാക്കോ മാസ്റ്ററുടെ കീഴില്‍ അനുസരണയോടെയുള്ള പരിശീലനവും എല്ലാത്തിനുമുപരിയായി കുടുംബാഗങ്ങളുടെ ശക്തമായ പിന്തുണയുമാണ്‌.

നമ്മുടെ പഞ്ചായത്തില്‍ നിന്ന് ആദ്യമായി ഇന്ത്യന്‍ നാഷണല്‍ ടീമില്‍ ഇടം നേടുവാന്‍ ശ്രീകാന്ത് ശശിധരന് എല്ലാവിധ ആശംസകളും നാഷണല്‍സ് സ്റ്റേറ്റ് ടീമിന് വിജയവും ആശംസിക്കുന്നു.

 
Edathirinji Welfare Association & Edathirinji.Com